സിസേറിയനു നിമിഷങ്ങള്‍ക്ക് മുമ്പ് ഡോക്ടറോടൊപ്പം നൃത്തം ചെയ്ത പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണു ഗർഭിണിയായിരിക്കെ ഡോക്ടര്‍ക്കൊപ്പം നൃത്തം ചെയ്‌ത വീഡിയോ സോഷില്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
രണ്ടു ലക്ഷത്തില്‍ അധികം ആളുകളാണ് ഫെയ്‌സ്ബുക്കിലുടെ പങ്കു വെച്ച ഈ വീഡിയോ കണ്ടിരിക്കുന്നത്. നൃത്താധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് ഗൗതം ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിരിക്കുന്നത്. വീഡിയോ പങ്കുവച്ചു കൊണ്ടു സംഗീത ഗൗതം പറഞ്ഞത് ഇങ്ങനെ.
നൃത്തം ചെയ്യാനുളള ഒരു അവസരവും പാഴാക്കരുത്. അതും പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന വലിയൊരു കടമയാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമാണ്. ജീവിതം ആഘോഷിക്കാന്‍ നൃത്തത്തേക്കാള്‍ മികച്ച വഴി മറ്റെന്താണ് ?
അതുകൊണ്ട് എന്റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ..എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍. കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു. എന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുന്ന ഗൗതമിനും നന്ദി.
Post Your Comments