പെഷാവർ∙: ഭീകരൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോക്ടർക്ക് ജയിൽമാറ്റം. പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞ അൽ ഖായിദ ഭീകരനായ ഉസാമ ബിൻ ലാദനെ കണ്ടെത്താൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയെ സഹായിച്ച പാക്ക് ഡോക്ടർ ഷക്കീൽ അഫ്രീദിയെയാണ് അജ്ഞാത സ്ഥലത്തേക്കു മാറ്റിയത്.
സുരക്ഷാഭീഷണിയെ തുടർന്നാണു പെഷാവറിലെ ജയിലിൽ നിന്ന് അജ്ഞാത അദേഹത്തെ മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. അബട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ കണ്ടെത്താൻ അഫ്രീദി ഒരു വാക്സിനേഷൻ പരിപാടി സംഘടിപ്പിച്ച് ഒളിവിൽ കഴിയുന്നവരുടെ ഡിഎൻഎ ശേഖരിച്ചു. ഇതു സിഐഎയ്ക്കു കൈമാറിയതിനെ തുടർന്നാണു ലാദനെ കണ്ടെത്തി വധിക്കാൻ യുഎസിനു കഴിഞ്ഞത്.
രാജ്യവിരുദ്ധ പ്രവർത്തനമെന്ന കുറ്റം ചാർത്തി തൊട്ടടുത്ത വർഷം അഫ്രീദിക്കു പാക്കിസ്ഥാൻ കോടതി 33 വർഷം തടവുവിധിച്ചിരുന്നു.
Post Your Comments