കോവളം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരില്‍ രണ്ടുപേരെ വിട്ടയച്ചതായി വിവരം. പൊലീസ് ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതായി സൂചന. അവശേഷിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍തന്നെയാണ്. രണ്ടുപേരെ ശക്തമായ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയച്ചതെന്നാണ് വിവരം. തെളിവുകള്‍ ഇവരുടെ തുടര്‍നീക്കങ്ങളില്‍നിന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
read also: ലിഗയുടെ കൊലപാതകത്തിലേയ്ക്ക് വെളിച്ചം വീശിയത് ‘കാരിരുമ്പിന്റെ ശക്തിയാണ്’ അയാള്‍ക്ക് എന്ന സാക്ഷി മൊഴി
കുറച്ച് തെളിവുകള്‍ ലിഗയെ പൂനംതുരുത്തില്‍ എത്തിച്ചുവെന്ന് പറയപ്പെടുന്ന ഫൈബര്‍ വള്ളത്തില്‍നിന്ന് പൊലീസ് ശേഖരിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല എന്നാണ് സൂചന. ഞായറാഴ്ച പൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ തെളിവുകള്‍ക്കായി പൊലീസ് വിശദമായ തിരച്ചില്‍ നടത്തി. പ്രദേശവാസികളായ മൂന്നുപേരുടെ സഹായത്തോടെ സമീപത്തെ ആറ്റിലും തിരച്ചില്‍ നടത്തി.
ഞായറാഴ്ച മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ലെന്‍സുകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയത് വിഴിഞ്ഞം സി.ഐ എന്‍. ഷിബുവിെന്റ നേതൃത്വത്തിലാണ്. പ്രതികളുടെ മുടിയിഴകള്‍ ഉൾപ്പെടെ തെളിവുകള്‍ കണ്ടെത്താനായിരുന്നു തിരച്ചില്‍. ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല എന്നാണ് വിവരം. തെളിവുകള്‍ പ്രതികള്‍ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്. മുഖ്യപ്രതി എന്ന് സംശയിക്കുന്ന യോഗ അധ്യാപകന്‍ ഉള്‍െപ്പടെയുള്ളവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്.
Post Your Comments