തിരുവനന്തപുരം: കോവളത്തു നിന്ന് കാണാതാവുകയും പിന്നീട് പൊന്തക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ മരണത്തില്‍ വീണ്ടും വഴിത്തിരിവ്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്ന മയക്കുമരുന്ന് സംഘത്തിന്റെ മൊഴി കള്ളമെന്ന് തെളിഞ്ഞു. ലിഗ മരിക്കുന്ന ദിവസം അവര്‍ പൊന്തക്കാട്ടിലുണ്ടായിരുന്നു.
മൊഴി കള്ളമാണെന്ന് സ്ഥിതീകരിച്ചതോടെ ലിഗയുടെ മൃതദേഹം കണ്ടെത്തിയ പൊന്തക്കാട്ടില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ളവരെ കോവളത്തും കണ്ടവരുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ലിഗ മരിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് അവര്‍ സ്ഥലത്തില്ലായിരുന്നു എന്നാണ് അവര്‍ നല്‍കിയിരുന്ന മൊഴി.
ലിഗയെ കൊലപ്പെടുത്തിയത് മൂന്ന് പേര് ചേര്‍ന്നാണെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണെന്നാണ് സൂചന.കണ്ടല്‍ക്കാട്ടില്‍ നിന്ന് മൂന്ന് പേര് ഓടിപ്പോകുന്നത് കണ്ടെന്നാണ് സാക്ഷിമൊഴി. ബലാല്ക്കാരത്തിനിടെയാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments