Latest NewsKeralaNews

സ്വകാര്യ ലോഡ്ജില്‍വെച്ച് മര്‍ദ്ദനമേറ്റയാള്‍ മരണത്തിന് കീഴടങ്ങി

തൃശ്ശൂര്‍:  ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍വെച്ച് മര്‍ദ്ദനമേറ്റയാള്‍ മരണത്തിന് കീഴടങ്ങി.പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുന്നംകുളം നെല്ലുവായ് സ്വദേശി ദിനേശന്റെ ഭാര്യയുമയി ഇയാള്‍ ഒളിച്ചോടിയിരുന്നു.

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ സന്തോഷും യുവതിയും ഉണ്ടെന്നറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ എത്തി ഇയാളെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ റിമാന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button