സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി കാനം രാജേന്ദ്രന്‍. ദിവാകരനെ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ല. പാര്‍ട്ടി ഭരണഘടനയനുസരിച്ച് 20% പുതിയ ആളുകളുണ്ടാകണം. പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഐക്യകണ്‌ഠേനയെന്നും കാനം വ്യക്തമാക്കി.
സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനൊപ്പം സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ദേശിയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. അതേസമയം ദേശിയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി. കെ പി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, എന്‍ രാജന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.
അതേസമയം ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് സി.ദിവാകരന്‍ വ്യക്തമാക്കി. തനിക്ക് ഗോഡ്ഫാദറില്ലെന്നും അതാണ് തന്റെ കുഴപ്പമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ സി.ദിവാകരനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. തന്നെ ഒഴിവാക്കിയ നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ നിന്നും ദിവാകരന്‍ വിട്ടുനിന്നു. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയവരില്‍ രണ്ടുപേര്‍ ഇസ്മായില്‍ പക്ഷക്കാരാണ്. പുതിയതായി ഉള്‍പ്പെടുത്തിയവര്‍ എല്ലാം കാനം പക്ഷക്കാരുമാണ്.
Post Your Comments