ചരിത്രത്തിലെ ഏറ്റവും ഭീകരമായ നരബലി നടന്നത് 550 വര്‍ഷങ്ങള്‍ക്ക് മുൻപാണെന്ന കണ്ടെത്തലുമായി ഗവേഷകർ. 550 വര്‍ഷങ്ങള്‍ക്ക് മുൻപ് പെറുവിലെ ട്രൂഹിയോ നഗരത്തിനു സമീപത്ത് 140 കുട്ടികളെ ഒരുമിച്ചാണ് കൊന്നൊടുക്കിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും എട്ടിനും 12 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ശക്തമായ പ്രളയത്തില്‍ നിന്നു മുക്തി നേടാനായിരുന്നു ഇതെന്നാണ് സൂചന.
Read Also: ബസുടമകളുടെ തീരുമാനം; അമിതാവേശം ആർക്കും നല്ലതല്ലെന്ന് ഗതാഗത മന്ത്രി
140 കുട്ടികളില്‍ എല്ലാവരുടെയും ചില പ്രത്യേക വരിയെല്ലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ഇത് ഹൃദയം എടുത്തു മാറ്റാന്‍ വേണ്ടിയായിരിക്കും എന്നാണ് നിഗമനം. പ്രളയത്തില്‍ പെട്ടു കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിത പൂര്‍ണ്ണമാകും എന്ന ചിന്തയിലാണ് ഇവര്‍ നരബലി നടത്തിയതെന്നാണ് സൂചന.
Post Your Comments