കണ്ണൂര്‍: സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി മുന്ഡ# ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കുടുംബം. കണ്ണൂര്‍ ചെക്കിക്കുളത്തെ പട്ടികജാതിയില്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് യുവാവിന്റെ അമ്മയും ബന്ധുക്കളും. ആര്‍ട്ടിസ്റ്റ് കൊയിലേരിയന്‍ സുജിത്തിന്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലിക്കിടെ മൂന്നു പെരിയയില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ഫിബ്രുവരി നാലിന് സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കുന്നതിനിടെ പെരളശ്ശേരിയില്‍ വെച്ചായിരുന്നു സുജിത്ത് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സുജിത്ത് മരിച്ചെന്നായിരുന്നു ഒപ്പം ഉണ്ടായിരുന്നവരും സി പി എം പ്രാദേശിക നേതാക്കളും സുജിത്തിന്റെ ബന്ധുക്കളെ അറിയിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്സെടുക്കുകയും ചെയ്തു.
എന്നാല്‍ സുജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിന് ഏറ്റ അടിയാണ് മരണകാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ പറയുന്നു. പ്രദേശത്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് സുജിത്തിനോട് വിദ്വേഷം ഉളളതായും അയാളുടെ അറിവോടെ സുജിത്തിനെ കൊലപ്പെടുത്തിയതാണെന്നും അമ്മ കമല പറഞ്ഞു.സുജിത്തിന് ഹൃദയ സംബന്ധമായ അസുഖം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചതായും അമ്മ കമല പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
Post Your Comments