കൊല്ലം: സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റിൽ. ഗുരുദാസ് ദാസ് ഗുപ്‌ത പ്രോഗ്രാം കമ്മറ്റി ചെയർമാനായി . 31 അംഗ എക്‌സിക്യൂട്ടിവിൽ 8 പുതിയ അംഗങ്ങൾ.
ALSO READ: സിപിഐ പാർട്ടി കോൺഗ്രസ്: കേന്ദ്ര നേതൃത്വത്തിന് വിമർശനം
പ്രായാധിക്യത്താല്‍ സുധാകര്‍ റെഡ്ഡി മാറുമെന്നും പുതിയ ജനറല്‍ സെക്രട്ടറി വരുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം, സുധാകര്‍ റെഡ്ഡി ഒരു വട്ടം കൂടി തുടരട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
തെലുങ്കാന സ്വദേശിയായ സുധാകര്‍ റെഡ്ഡി 2012 -ല്‍ നടന്ന 21 -ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് എബി ബര്‍ദന്റെ പിന്‍ഗാമിയായി ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. നല്‍ഗൊണ്ട മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ലോക്‌സഭാംഗവുമായിരുന്നു അദ്ദേഹം.
നേരത്തെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവും ദില്ലി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ചെയര്‍മാനുമായ കനയ്യകുമാര്‍ അടക്കം 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തിരുന്നു. ഈ ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത്.
Post Your Comments