KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഉദ്ഘാടനയാത്ര വിവാദത്തില്‍; ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല

കൊച്ചി: ശനിയാഴ്ച്ച മുഖ്യമന്ത്രി നാടിന് സമർപ്പിച്ച ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല. കഴിഞ്ഞ ഒരുവര്‍ഷമായി ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ യാത്രാദുരിതം അവസാനിക്കുകയാണെന്ന പ്രതീക്ഷയോടെ റോ റോ സര്‍വ്വീസിനെ വളരെ ആവേശത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്.

Read Also: എടിഎമ്മില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍

എന്നാൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉദ്ഘാടനദിവസം തന്നെ റോ റോ ബോട്ട് സര്‍വ്വീസ് നിര്‍ത്തിവെക്കുകയായിരുന്നു. ലൈസന്‍സോ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നുള്ള ക്ലിയറന്‍സോ സര്‍വ്വീസിനില്ലായിരുന്നു. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ വന്‍വീഴ്ച്ചയാണിതെന്നാണ് വിലയിരുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button