USALatest NewsInternational

ഓ​യി​ല്‍ റി​ഫൈ​ന​റി​യിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ നിരവധി പേർക്ക് പരിക്കേറ്റു

ഷി​ക്കാ​ഗോ: ഓ​യി​ല്‍ റി​ഫൈ​ന​റി​യിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ നിരവധി പേർക്ക് പരിക്കേറ്റു. യു​എ​സ് സം​സ്ഥാ​ന​മാ​യ വി​സ്കോ​ന്‍​സി​നി​ലെ ഹ​സ്കി എ​ന​ര്‍​ജി എന്ന ക​മ്പ​നി​യു​ടെ ഓ​യി​ല്‍ റി​ഫൈ​ന​റി​യിലുണ്ടായ പൊ​ട്ടി​ത്തെ​റിയിൽ 11 പേർക്കാണ് പരിക്കേറ്റത്. പ്ര​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​ ക്രൂ​ഡ് ഓ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചെ​റി​യ ടാങ്ക് പൊ​ട്ടി​ത്തെ​റിക്കുകയായിരുന്നു. ശേഷം ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​ല്‍​നി​ന്നു ക​റു​ത്ത പു​ക ഉ​യ​ര്‍​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ഉടൻ തന്നെ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ളെ​ത്തി​ തീ അണച്ചു. സ​മീ​പ​മു​ള്ള സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ചു.റി​ഫൈ​ന​റി​ക്ക് അ​ടു​ത്തു​ള്ള റോ​ഡു​ക​ളി​ലൂ​ടെ ഗ​താ​ഗ​തം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി വെ​ച്ചു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നിർദേശം നൽകി.

also read ;പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്ന കാശ്‌മീര്‍ ഹാക്കര്‍മാർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button