Latest NewsGulf

യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം ; സത്യാവസ്ഥയിങ്ങനെ

അബുദാബി ; യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം തെറ്റെന്നും, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ വാർത്തകൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. അരി ഇനങ്ങളെല്ലാം സുരക്ഷിതവും ഉപയോഗപ്രദവുമാണ്. അതോറിറ്റിക്കു കീഴിൽ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സ്ഥിരം പരിശോധനകൾ നടത്തുന്നുണ്ട്. ഈ അതിനൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഈ പരിശോധകളിൽ പ്ലാസ്റ്റിക് അരികളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. രാജ്യത്തെത്തുന്ന ഭക്ഷ്യോൽപന്നങ്ങൾ എല്ലാ ശാസ്ത്രീയ പരിശോധനകൾക്കും ശേഷമാണു കമ്പനികൾ വിപണിയിൽ എത്തിക്കുന്നത്.

പരിശോധനകളിൽ അസ്വാഭാവികത കണ്ടെത്തിയാൽ ഉൽപന്നങ്ങൾ ഉടൻ വിപണിയിൽനിന്നു പിൻവലിക്കും. വാങ്ങുന്ന സാധനങ്ങളിൽ സംശയം തോന്നിയാൽ പൊതുജനങ്ങൾക്കു ടോൾ ഫ്രീ നമ്പറിലൂടെ പരാതിപ്പെടാവുന്നതാണ്. വിപണനം ചെയ്യുന്ന ഏതെങ്കിലും ഉൽപന്നത്തിൽ ന്യൂനത ബോധ്യപ്പെട്ടാൽ അക്കാര്യം ആദ്യം പരസ്യപ്പെടുത്തുക അതോറിറ്റിയുടെ വെബ്സൈറ്റിൽ ആയിരിക്കുമെന്നും പിന്നീട് ഇതരമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

Also read ;റാസൽഖൈമയിൽ വാഹനാപകടം; 18കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button