Latest NewsNewsIndia

ഈ യുവാവിന് ഐ.എ.എസ് കിട്ടിയതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യം : ആരുടേയും കണ്ണ് നനഞ്ഞ് പോകും ഈ ജീവിതകഥ കേട്ടാല്‍

ചെന്നൈ•ഈ യുവാവിന് ഐ.എ.എസ് കിട്ടിയതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യമായിരുന്നു. ആരുടേയും കണ്ണ് നനഞ്ഞ് പോകും ഈ ജീവിതകഥ കേട്ടാല്‍ .. ഒരു ലക്ഷ്യത്തിനുവേണ്ടി നിങ്ങള്‍ തുനിഞ്ഞിറങ്ങിയാല്‍ ലോകം നിങ്ങള്‍ക്കു പിറകേ വരുമെന്ന പൗലോ കൊയ് ലയുടെ വാക്കുകള്‍ ശരിയാണെന്ന് വിശ്വസിച്ചു പോകും ശിവഗുരു പ്രഭാകരനെന്ന സിവില്‍ സര്‍വീസ് വിജയിയുടെ കഥ.

തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരന്‍ അഖിലേന്ത്യ തലത്തില്‍ 101ാം റാങ്ക് നേടി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത് ജീവിത ദുരിതങ്ങളോട് പടവെട്ടിയാണ്. മദ്യപാനിയായ പിതാവ് കുടുംബത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് മനസിലാക്കിയ പ്രഭാകരന്‍ തൊണ്ട് തല്ലി ഉപജീവനം കണ്ടെത്തിയ അമ്മയെ സഹായിക്കാന്‍ 12-ാം ക്‌ളാസില്‍ വച്ച് പഠനമുപേക്ഷിച്ചു.

പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷകത്തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായുമെല്ലാം പണിയെയുത്തു.ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞതിനു ശേഷമാണ് പാതി വഴിയില്‍ മുടങ്ങിയ പഠനം തുടങ്ങിയാലോയെന്ന് ആലോചിക്കുന്നത്.

പിന്നീട് വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ഉയര്‍ന്ന റാങ്കോടെ എം ടെകും പാസായി.മൊബൈല്‍ േേഷാപ്പില്‍ സെയില്‍സ് മാനായി ജോലിയെടുത്താണ് ഐ ഐ ടി എന്‍ട്രന്‍സ് കോച്ചിങ്ങിനിടെ ജീവിതച്ചലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷന്‍ പ്‌ളാറ്റ് ഫോമിലായിരുന്നു.

ഐ ഐ ടി പഠനത്തിനിടെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മുന്നു തവണ സിവില്‍ സര്‍വീസ് കടമ്പ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു.

ജീവിതം അവസാനിച്ചുവെന്ന് കരുതിയ ഇടത്തു നിന്ന് താന്‍ കൈയെത്തിപ്പിടിച്ച നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്കും മാതൃകയാക്കാമെന്ന് പ്രഭാകരന്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button