പെണ്‍കുട്ടികളുടെ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുന്നു. ടീനേജ് പെണ്‍കുട്ടികളാണ് കാലില്‍ കറുത്ത ചരട് കെട്ടുന്നതെങ്കിലും വിവാഹിതരാകുവാന്‍ പോകുന്നവരാണ് ഇത്തരത്തില്‍ കൂടുതലായും ചരട് കെട്ടുന്നത്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പുറകെ പോകുന്നവരാണെങ്കിലും ചരട് കെട്ടുന്നതിനു പിന്നിലെ രഹസ്യമെന്തെന്ന് ഇതു വരെ ആര്‍ക്കും പിടി കിട്ടിയിട്ടില്ല. എന്നാല്‍ അതിന്റെ രഹസ്യം ഇതാണ്. ശരീരത്തിലെയും നാം നില്‍ക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കുവാന്‍ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വിശ്വാസങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവ കാലുകളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നും തെളിഞ്ഞു കഴിഞ്ഞു. വിവിധ തരത്തിലുള്ള ഡിസൈനിലുളളതും ലോക്കറ്റുകള്‍ ഉള്ളതുമായ ചരടുകള്‍ വിപണിയില്‍ ലഭ്യമാണ്. മിതമായ നിരക്കാണ് മിക്കവയ്ക്കും. വൈകാതെ ഇത്തരം ചരടുകളുടെ പുതിയ ഡിസൈനുകളും വിപണിയിലെത്തും. പണ്ടു കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീര്‍ഘകാലം സൗന്ദര്യം നിലനില്‍ക്കുവാനും സ്ത്രീകള്‍ കറുത്ത ചരട് കെട്ടണമെന്ന് വിശ്വസിച്ചിരുന്നു.
Post Your Comments