Latest NewsNewsGulf

റമദാൻ; യുഎഇയിൽ ഒരു ദിവസം 13 മണിക്കൂറിലേറെ ഉപവാസം

യു.എ.ഇ: പരിശുദ്ധ ദിനമായ റമ്ദാൻ മേയ് 17 ന്. ഇതിനായിട്ടുള്ള ഒരുക്കങ്ങൾ യു.എ.ഇയിൽ ആരംഭിച്ചു. ദിവസേനയുള്ള ഉപവാസം 13 മണിക്കൂർ വരെയാണ്.മെയ് 15 ന് ചൊവ്വാഴ്ച വൈകിട്ട് 3.48 ന് റമദാൻ ആരംഭിക്കുമെന്ന് ഷാർജ സെന്റർ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. സൂര്യാസ്തമയത്തിനു 2 മിനിറ്റ് മുൻപ് ഇത് അപ്രത്യക്ഷമാകും.

read also: കുവൈത്തിലെ റമദാന്‍ ദിനം പ്രഖ്യാപിച്ച് വാനനിരീക്ഷകര്‍

യു.എ.ഇയിലെ സൂര്യാസ്തമയത്തിന് ശേഷം പുതിയ ചന്ദ്രൻ കാണുന്നത് അസാധ്യമാണ്. സൂര്യാസ്തമയത്തിൽ ഒരു മണിക്കൂറും 16 മിനിറ്റും കാണാനാകും. എന്നാൽ, മെയ് 16 ന് സൂര്യാസ്തമയത്തിന് ശേഷം പുതിയ ചന്ദ്രൻ ഉറപ്പായും ദൃശ്യമാകും. ” ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് മേയ് 17 വ്യാഴാഴ്ച ആയിരിക്കും റമദാൻ നാൾ.”

റമദാൻ ആരംഭിക്കുമ്പോൾ ഉപവാസം 13.25 മണിക്കൂർ ആയിരിക്കും. എന്നാൽ പോകെ പോകെ ഇതിന്റെ ദൈര്‍ഘ്യം വർദ്ധിച്ച് 15 മണിക്കൂറിൽ എത്തും. ജൂണിൽ താപനില 41 ഡിഗ്രി സെൽഷ്യസായിരിക്കും. കുറഞ്ഞ താപനില 26 ഡിഗ്രിയായിരിക്കുമെന്നാണ് അൽ ജർവാൻ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button