Latest NewsNewsGulf

ദുബായിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഇവയാണ്

ദുബായ്: ദുബായിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസസൗകര്യം ലഭിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. ജുമേയ്‌റ ബീച്ച് റസിഡൻസിൽ ഒരു മുറി സൗകര്യമുള്ള താമസ സ്ഥലത്തിന് 95,000 ദിർഹമാണ് നിരക്ക്.

സ്ഥലത്തിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷനുണ്ട്. ഇന്റർനാഷണൽ മീഡിയ പ്രൊഡക്ഷൻ സോണിൽ 50,000 ദിർഹമാണ് നിരക്ക്. അൽ അവിർ, അൽ ക്യുവോസ്, അൽ കുസായിസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ 19,000 ദിർഹം, 21,000 ദിർഹം, 25,000 ദിർഹം എന്നീ നിരക്കുകളിൽ ലഭിക്കും.

read also: ടാക്സിയിൽ മറന്നു വച്ച ഐഫോൺ നിമിഷനേരം കൊണ്ട് കണ്ടെത്തി ദുബായ് പോലീസ്

ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ 25,000 ദിർഹം, 34,000 ദിർഹം എന്നീ നിരക്കിൽ ലഭിക്കും. അതുപോലെ അൽ അവിറിൽ 19,000 മുതല്‍ 23,000യ്ക്കും അൽ എഹിബാബിൽ 21,000 മുതല്‍ 25,000 ദിർഹത്തിനും അൽ ഖൂസിൽ 25,000 മുതല്‍ 31,000 ദിർഹത്തിനും ലഭിക്കും.

അൽ കുസൈസിലാകട്ടെ 27,000 മുതല്‍ 33,000 ദിർഹവും അൽ തവാറിൽ 28,000 മുതല്‍ 34,000 ദിർഹവും ആണ് ഉള്ളത്. അൽ ബറാഹിൽ 28,000 മുതല്‍ 34,000 ദിർഹവും അൽ മുഹൈസ്‌നാഹിൽ 30,000 മുതല്‍ 36,000യ്ക്കും സത്വയിൽ 30,000 മുതല്‍ 40,000 ദിർഹവും അൽ ജാഫിയയിൽ 30,000 മുതല്‍ 40,000യും അബു ഹൈലിൽ 31,000 മുതല്‍ 37,000 ദിർഹവുമാണ് ഉള്ളത്.

ദുബായ് ഫ്രീഹോൾഡ് സ്റ്റുഡിയോ

ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാർക്ക് : 25,000 മുതല്‍ 35,000
ഇന്റർനാഷണൽ സിറ്റി : 30,000 മുതല്‍ 36,000
ഗാർഡൻ : 34,000 മുതല്‍ 42,000
ഇന്റർനാഷണൽ മീഡിയ പ്രൊഡക്ഷൻ സോൺ : 35,000 മുതല്‍ 43,000
ഇന്റർനാഷണൽ സിറ്റി: 36,000 മുതല്‍ 44,000
ഡിസ്‌കവറി ഗാർഡൻ : 38,000 മുതല്‍ 46,000
ദുബായ് സിലിക്കോൺ ഒയാസിസ് : 38,000 മുതല്‍ 46,000
ദുബായ് സ്പോർട്സ് സിറ്റി : 42,000 മുതല്‍ 52,000
ഗ്രീൻ കമ്മ്യൂണിറ്റി : 42,000 മുതല്‍ 52,000
ജുമൈറ വില്ലേജ് : 43,000 മുതല്‍ 53,000

shortlink

Related Articles

Post Your Comments

Related Articles


Back to top button