MollywoodLatest NewsCinemaMovie SongsEntertainment

ഒടുവില്‍ പ്രഖ്യാപനം; പ്രിയ​ന്റെ കുഞ്ഞാലി മരക്കാര്‍ വരുന്നത് 100 കോടി ബജറ്റില്‍

കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്ര പുരുഷന്റെ കഥ വെള്ളിത്തിരയിലേയ്ക്ക്. മലയാള സിനിമയിലെ രണ്ടു ഇതിഹാസ താരങ്ങള്‍ ഈ കഥാപാത്രവുമായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ്‌ ശിവനും മോഹന്‍ലാലിനെ അതേ കഥാപാത്രമാക്കി പ്രിയദര്‍ശനും പ്രോജക്ടുകള്‍ ആലോചിക്കുന്നുവെന്ന്‌ അണിയറക്കാര്‍ തന്നെ വെളിപ്പെടുത്തി. ഓഗസ്‌റ്റ്‌ സിനിമാസിന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്‌ക്കാരുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ അണിയറക്കാര്‍ പങ്കുവച്ചിരുന്നു. എട്ട്‌ മാസം കാത്തിരിക്കുമെന്നും അതിനകം സന്തോഷ്‌ ശിവന്‍ ചിത്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ തന്റെ പ്രോജക്ടുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു പ്രിയദര്‍ശന്റെ അവസാന പ്രതികരണം. ഒടുവില്‍ പ്രഖ്യാപനം നടന്നു. പ്രിയന്റെ കുഞ്ഞാലി മരയ്ക്കാര്‍ എത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത്​ പ്രമുഖ നിര്‍മാതാവും കോണ്‍ഫിഡന്‍റ്​ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സി.ജെ റോയിയാണ്​. മലയാളത്തി​ലെ ഏറ്റവും വലിയ മുടക്കുമുതലായ ​100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്​ ‘മരക്കാര്‍ അറബിക്കടലി​​െന്‍റ സിംഹം എന്നാണ്​ പേര്​ നല്‍കിയിരിക്കുന്നത്​. ആശിര്‍വാദ്​ സിനിമാസി​​െന്‍റ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരും കോണ്‍ഫിഡന്‍റ്​ ​​ഗ്രൂപ്പം ​ചേര്‍ന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​.

ഇതോടെ സന്തോഷ്​ ശിവ​ന്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. സിന്‍ എന്ന ബഹുഭാഷാ ചിത്രമായിരിക്കും സന്തോഷ്​ ശിവന്‍ അടുത്തതായി ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button