തിരുവനന്തപുരം : കോവളത്തുനിന്നും കാണാതാവുകയും പിന്നീട് വാഴമുട്ടത്തെ കണ്ടൽകാടിനുള്ളിൽ നിന്ന് കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതം
ഏറ്റതായി കണ്ടെത്തി.
ബലത്തിൽ പിടിച്ചു തള്ളിയതുപോലെയാണ് ലിഗയുടെ മൃതദേഹം കിടന്നിരുന്നതെന്നും ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.കൊലപാതകം എന്ന നിലയില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത നാല് പേരില്‍ മൂന്ന് പേരെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തെളിവുകള്‍ ലഭിക്കുന്ന മുറക്ക് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന. പൊലീസിന്റെ പരിശോധന ശക്തമായതോടെ കോവളത്തെ ലഹരി മാഫിയ സംഘങ്ങളില്‍ പലരും ഒളിവിലാണ്. മുഴുവന്‍ ടൂറിസ്റ്റ് ഗൈഡുകളോടും ലൈസന്‍സ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം എത്തുന്ന മുഴുവന്‍ വിദേശ അതിഥികളെ സംബന്ധിച്ച് അതാത് ദിവസം തന്നെ സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ക്കും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments