KeralaLatest NewsIndiaNews

ദേശീയപാത വികസനം; അലൈൻമെന്റിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : ദേശീയപാത വികസനത്തിന്റെ അലൈൻമെന്റിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് കേന്ദ്രം. അഞ്ച്‌ മാസത്തിനകം ഭൂമി ഏറ്റെടുത്ത് കൈമാറണം. ഓഗസ്റ്റിൽ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.

also read: കുമ്മനം ഇടപെട്ടു: കീഴാറ്റൂർ ദേശീയപാതാ പ്രശ്നത്തിൽ പുതിയ വഴിത്തിരിവ്

ഏതെങ്കിലും പ്രദേശത്തെ മാത്രം പ്രശ്നം പരിഗണിച്ച് അലൈന്‍മെന്‍റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം നിലപാട്അറിയിച്ചു. ദേശീയപാത ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേക്കിടെ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ പ്രതിഷേധം വ്യാപകമായിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും വികസനത്തിന് തടസം നില്‍ക്കുന്നവരുമായി സന്ധിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button