Latest NewsJobs & Vacancies

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വിവിധ ബാങ്കുകളിൽ തൊഴിലവസരം

വിവിധ ബാങ്കുകളിൽ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലായി ആകെ 2639 ഒഴിവുകൾ ആണുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തസ്തിക; പ്രൊബേഷണറി ഓഫീസർ
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ;2000

ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. പ്രാഥമികപരീക്ഷ, മെയിൻ പരീക്ഷ, ഗ്രൂപ്പ് എക്സർസൈസ് & ഇന്റർവ്യു എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒബ്ജക്ടീവ് രീതിയിലായിരിക്കും പ്രാഥമിക പരീക്ഷ. മെയിൻ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടായിരിക്കും.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി ;മേയ് 13

വിജയാ ബാങ്ക്

തസ്തിക; മാനേജർ
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ;മാനേജർ-ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ, സെക്യൂരിറ്റി തസ്തികകളിലായി 57
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി ; ഏപ്രിൽ 27

ബാങ്ക് ഓഫ് ഇന്ത്യ

തസ്തിക; ക്രെഡിറ്റ് ഓഫീസർ
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ; 158
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി ; മേയ് 5

ബാങ്ക് ഓഫ് ബറോഡ

തസ്തിക; വെൽത്ത് പ്രൊഫഷണൽ (വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക്), റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ; വിവിധ തസ്തികകളിലായി 424
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി ; മേയ് 6

shortlink

Related Articles

Post Your Comments

Related Articles


Back to top button