തിരുവനന്തപുരം: പോത്തന്‍കോട് നിന്നും കാണാതായി കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം വസ്‌തുതാ വിരുദ്ധമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല പറഞ്ഞു. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്യൂസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരെ തിരഞ്ഞിറങ്ങിയത്. അഞ്ച് വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ഒരു കളങ്കവും ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണത്തെ ഭയക്കുന്നില്ല. ഏത് അന്വേഷണത്തെയും നേരിടും. താന്‍ പണപ്പിരിവ് നടത്തിയെന്ന് പരാതിപ്പെട്ടയാളുടെ കയ്യില്‍ അത് തെളിയിക്കുന്ന ഒരു തെളിവുകളുമില്ല.
അന്വേഷണത്തിന്റെ ഭാഗമായി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലേക്ക് വരാന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും വിളിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.ആരോപണം ഉയര്‍ത്തിയവര്‍ തന്നോട് കാര്യം തിരക്കുക പോലും ചെയ്‌തില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ലിഗയുടെ സഹോദരി ഇലീസയും പ്രതികരിച്ചു. അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന കോവളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
അതിനിടെ ലിഗയുടെ സഹോദരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചെന്ന് പരസ്യമായി പ്രതികരിച്ച സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾക്കിടയാക്കി. സര്‍ക്കാരും പൊലീസും ചേര്‍ന്ന് അശ്വതിയെ വേട്ടയാടുകയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
ലിഗയുടെ തിരോധാനത്തില്‍ അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും മുന്നിലെത്തിയ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്യൂസിനോടും സഹോദരിയോടും നികൃഷ്ടമായി പെരുമാറിയെന്ന് അശ്വതി പരസ്യമായി പ്രതികരിച്ചിരുന്നു.
വീഡിയോ :
Post Your Comments