Latest NewsGulf

യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും അനധികൃത മരുന്നുകൾ പിടിച്ചെടുത്തു

അബുദാബി ; യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ പിടികൂടി. നിയമ പരമായി രജിസ്റ്റർ ചെയ്യാത്തതും, മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതുമായ 76,560 പാക്കറ്റ് മരുന്നുകളും 136 ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും ഒരു എമിറേറ്റിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘം ശനിയാഴ്ച പിടിച്ചെടുത്ത വിവരം യു.എ.ഇയിലെ ഒരു വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

“ഒരു മെഡിക്കൽ കമ്പനി അനധികൃതമായി ധാരാളം മരുന്ന് പെട്ടികൾ കാറിൽ ഒരു അപ്പാർട്ട് മെന്റിലേക്ക് കൊണ്ട് പോകുന്നതായി ആരോഗ്യ മന്ത്രാലയത്തിന് രഹസ്യം വിവര ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിലെ ഒരു സംഘവും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തുകയും മരുന്നുകൾ പിടിച്ചെടുക്കുകയുമായിരുന്നെന്ന്” യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറയുന്നു.

“പിടിച്ചെടുത്ത മരുന്നുകളെല്ലാം വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. പ്രസ്തുത കമ്പനി കൂടുതൽ അപ്പാർട്ട്മെന്റുകളിൽ ഇത്തരത്തിൽ മരുന്നുകൾ സൂക്ഷിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്താനുള്ള അന്വേഷണത്തിലാണ്  പോലീസ്. കമ്പനിയുടെ ലൈസൻസ് പിടിച്ചെടുത്തെന്നും ഇതിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും അൽ അമിരി പറഞ്ഞു. കൂടാതെ ഇത്തരത്തിൽ അനധികൃതമായി മരുന്ന് സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 80011111 എന്ന നമ്പറിലൂടെയോ, ഓൺലൈൻ മുഖേനയോ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Also read ;ദുബായില്‍ വാട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിന് കനത്ത പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button