ദുബായ്•ദുബായില്‍ വാട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിന് 10,000 ദിര്‍ഹം പിഴ ചുമത്തി. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്.
41 വയസുള്ള പാകിസ്ഥാനി ഡ്രൈവറാണ് സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്നു വില്‍പ്പന നടത്തിയത്. 10,000 ദിര്‍ഹം പിഴയ്ക്കു പുറമെ യുവാവിനെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2017 ഡിസംബര്‍ 26ന് അല്‍മുറാഖാബാദ് പ്രവിശ്യയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. വാട്‌സ് ആപ്പ് സന്ദേശം കണ്ട് അല്‍ വഹീദയില്‍ നിന്നാണ് മയക്കുമരുന്നിന് ആവശ്യക്കാര്‍ വന്നിരുന്നതെന്ന് ദുബായ് പോലീസ് ആന്റി നര്‍കോട്ടിക്‌സ് ഡിവിഷന്‍ ലെഫ്റ്റനന്റ് അറിയിച്ചു.
വാട്‌സ് ആപ്പ് സന്ദേശത്തില്‍ കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഫോണ്‍ സംഭാഷണവും കോഡ് വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. ഫോണില്‍ നിന്നും വെളുത്ത പൊടിയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments