Latest NewsIndiaNews

ഹ്രസ്വകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയ്ക്കു ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയ്‌ക്കെന്ന് റേറ്റിങ് ഏജന്‍സി

വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയ്ക്ക് സാധ്യത ഏറ്റവും കൂടുതല്‍ ഇന്ത്യയ്ക്കാണെന്നും ഫിച്ച് പറയുന്നു. 11 വര്‍ഷമായി ഫിച്ച് റേറ്റിങ്ങില്‍ മാറ്റം വരുത്തിയിട്ടില്ല. 2006 ഓഗസ്റ്റ് ഒന്നിനാണ് ബിബിപ്ലസില്‍നിന്ന് ബിബിബിമൈനസായി ഫിച്ച് റേറ്റിങ് പരിഷ്‌കരിച്ചത്.

സര്‍ക്കാരിന്റെ കടബാധ്യത വര്‍ധിച്ചതാണ് ഇന്ത്യയുടെ റേറ്റിങ് വര്‍ധനയ്ക്കു തടസ്സമാകുന്നതെന്ന് ഫിച്ച് വിലയിരുത്തുന്നു. ഇന്ത്യയുടെ റേറ്റിങ് 13 വര്‍ഷത്തിനു ശേഷം യുഎസ് ആസ്ഥാനമായ മൂഡീസ് ബിഎഎത്രിയില്‍നിന്ന് ബിഎഎടു ആയി കഴിഞ്ഞ നവംബറില്‍ ഉയര്‍ത്തിയിരുന്നു.

ഫിച്ചിന്റെ കണ്ടെത്തലുകള്‍

  • സാമ്പത്തിക രംഗത്തു പല മേഖലകളിലും വളര്‍ച്ച കുറവ്. ഭരണ നിര്‍വഹണം കാര്യക്ഷമമല്ല.
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.6 ശതമാനമായി കുറഞ്ഞു. 2016-2017 ല്‍ 7.1 ശതമാനമായിരുന്നു.
  • നാണ്യപ്പെരുപ്പം ലക്ഷ്യമിട്ട നാലു ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതിനാല്‍, ആര്‍ബിഐക്ക് ശക്തമായ വായ്പാ നയം രൂപീകരിക്കാന്‍ കഴിഞ്ഞു.
  • നടപ്പ് സാമ്പത്തിക വര്‍ഷം നാണ്യപ്പെരുപ്പം 4.9 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയും.
  • ശക്തമായ കരുതല്‍ ശേഖരവും, നിയന്ത്രിത സാമ്പത്തിക രംഗവും പുറമെ നിന്നുള്ള ഭീഷണി നേരിടാന്‍ സജ്ജമാക്കുന്നു.
  • നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ മൂന്നു പാദത്തില്‍ 2370 കോടി ഡോളറായി കുറഞ്ഞു. കൂടുതല്‍ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് നിക്ഷേപം ആകര്‍ഷിക്കാന്‍ വഴിയൊരുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button