ജീവിതത്തിൽ ആരെയൊക്കെ വെറുത്താലും മറന്നാലും നമുക്ക് മറക്കാനാകാത്ത വെറുക്കാനാകാത്ത ഒരേ ഒരു വ്യക്തി നമ്മുടെ അമ്മയായിരുക്കും. നമ്മുടെ ഓരോ തെറ്റുകളും ക്ഷമിക്കാൻ അമ്മയോളം മനസ്സ് മറ്റാർക്കും ഉണ്ടാകില്ല. അമ്മയെന്നത് ഒരു പ്രകാശമാണ്, മക്കളുടെ ജീവിതത്തിൽ എത്രത്തോളം പ്രകാശം നിറയ്ക്കാമോ അത്രയേറെ പ്രകാശം നിറയ്ക്കും. സ്വയം എരിയുമ്പോഴും മക്കളുടെ ജീവിതത്തിലെ പ്രകാശം മാത്രമാകും ആ മനസിലുണ്ടാകുക. അമ്മയുടെ മരണശേഷം ഒരു മകൾ എഴുതിയ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
also read: അച്ഛൻ ഇനിയില്ല; ജീവിതം വഴിമുട്ടി അമ്മയും എട്ട് മക്കളും
അമ്മ അടുത്തില്ലെന്ന് എനിക്കറിയാം. ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും. പക്ഷെ അമ്മേ എന്ന് വിളിച്ച് മനസുതുറക്കാൻ കൊതി തോന്നുന്നുണ്ട്. അമ്മ കൂടെയുണ്ടെന്ന് തോന്നിക്കാൻ ഞാൻ അമ്മയുടെ മൊബൈലിൽ നിന്ന് എന്റേതിലേക്ക് വിളിക്കും. കോളിങ് മാം എന്ന് കാണാൻ വേണ്ടിയാണത്. ലോകം മുഴുവൻ എതിരു നിന്നാലും ഞാൻ നിന്നോടൊപ്പമുണ്ട് എന്ന് അമ്മ പറയുന്നതുകേൾക്കാൻ കൊതിക്കും.
എന്റെ ഭാഗത്തായിരിക്കും തെറ്റ്. എങ്കിലും അമ്മയ്ക്കു ഞാൻ തെറ്റുകാരിയല്ല. ഒരമ്മയ്ക്കു മാത്രമേ അതു കഴിയൂ. ആ സാമീപ്യമാണു ഞാൻ കൊതിക്കുക. ഞാൻ വിളിക്കും. വീണ്ടും വീണ്ടും വിളിക്കും. ഫോണിന്റെ മറുവശത്ത് അമ്മയില്ല. മുറിയുടെ ചുമരുകളിൽ തട്ടി തിരിച്ചുവരും; എന്റെ തന്നെ ശബ്ദം
തനിക്ക് പ്രായമിനി എത്ര കൂടിയാലും അമ്മയോട് ചോദിക്കാൻ ഇനിയും ധാരാളം ചോദ്യങ്ങൾ ബാക്കിയുണ്ട്. ആ ചോദ്യങ്ങൾക്കു ഉത്തരം തരാൻ അമ്മയ്ക്ക് മാത്രമേ കഴിയു. അമ്മയില്ല എന്നത് തിരിച്ചറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അമ്മ എന്റെയൊപ്പമുണ്ട്. എന്റെ കാലിടറാതെ നോക്കാൻ എന്റെയൊപ്പം നടക്കുന്നത് എനിക്ക് അറിയാൻ കഴിയും. നിക്കി അമ്മയെക്കുറിച്ച് എഴുതാനായി ഫേസ്ബുക്കിൽ ഒരു പേജ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി പേർ പേജ് ഫോളോ ചെയ്യുന്നുണ്ട്
Post Your Comments