KeralaLatest NewsNewsIndia

അച്ഛൻ ഇനിയില്ല; ജീവിതം വഴിമുട്ടി അമ്മയും എട്ട് മക്കളും

കോട്ടയം: കഴിഞ്ഞ 21ന് കളത്തിപ്പടിയിലുണ്ടായ വാഹനാപകടമാണ് ഈ കുടുംബത്തെ തകർത്തത്. കുടുബത്തിന്റെ ഏക അത്താണിയായ അമയന്നൂര്‍ സ്വദേശി വള്ളോപ്പറമ്ബില്‍ വി എസ്. സനലിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. സനിലിന്റെ സ്‌കൂട്ടറില്‍ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. തലയ്ക്കു ക്ഷതമേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍ അഞ്ചു ദിവസം കിടന്നു. എന്നിട്ടും ജീവൻ തിരിച്ചുപിടിക്കാനായില്ല. ഇന്നലെ സനൽ മരണത്തിന് കീഴടങ്ങി.

also read:മകളുടെ കല്യാണത്തിനൊപ്പം ഏഴു പെൺകുട്ടികൾക്കുകൂടി ജീവിതം നൽകിയ അച്ഛൻ

പറക്കമുറ്റാത്ത എട്ടു മക്കളാണ് സനലിനുള്ളത്. അച്ഛൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച മക്കളുടെ കണ്ണീരൊഴിയുന്നില്ല. പഞ്ചായത്തില്‍ നിന്നു ലഭിച്ച രണ്ടു സെന്റ് സ്ഥലത്തായിരുന്നു സനിലും കുടുംബവും താമസം. ആകെ രണ്ടു മുറിയും കുഞ്ഞ് അടുക്കളയും. മരപ്പണിയില്‍ നിന്നു കിട്ടുന്ന കൂലി കൊണ്ടായിരുന്നു താനടക്കം പത്തു പേരുടെ വിശപ്പടക്കിയിരുന്നത്. കുട്ടികളുടെ അമ്മയ്ക്ക് ജോലിയില്ല. ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button