
മീററ്റ്: മോഷണശ്രമത്തിനിടെ വെടിയേറ്റ് നവവധുവിന് ദാരുണാന്ത്യം. വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആളുകള്‍ കൊള്ളനടത്തുന്നതിനിടയിലാണ് വധുവിന് വെടിയേറ്റത്. കൂടാതെ ഏകദേശം ആറ് ലക്ഷം രൂപയുടെ വസ്തുകളും മോഷണം പോയി.
ഉത്തര്‍പ്രദേശിലെ മീററ്റിലെ വമുസാഫര്‍നഗര്‍ സ്വദേശിയായ ഷജീബിന്റെ ഭാര്യ ഫര്‍ഹാന്‍ കൊല്ലപ്പെട്ടത്. പാര്‍ഥാപുരില്‍ നിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന ഇവരെ ഒരു സംഘം കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഫര്‍ഹാനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവശേിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കേസുമായി നാല് പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതായി പോലീസ് എസ്എസ്പി മന്‍സില്‍ സാനി പറഞ്ഞു.
Post Your Comments