താരങ്ങളുടെ മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . തൈമൂർ അലി ഖാൻ, മിഷാ കപൂർ, അബ്റാം ഖാൻ, സാറാ അലി ഖാൻ, സുഹാന ഖാൻ തുടങ്ങി ഒട്ടനവധി കുട്ടിത്താരങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ ക്രിക്കറ്റ് താരം ധോണിയുടെ മകൾ സിവയുടെ കുസൃതികൾ ആരാധകർ കൂടുതൽ വാത്സല്യത്തോടെ കാണാറുണ്ട്.
അടുത്തിടെ ധോണിയും മകളുമായി ചേർന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിവയുടെ തലമുടി ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കുന്ന ഈ വീഡിയോ ഏറെജനശ്രദ്ധ നേടി. കളിക്കളത്തില്‍ സിംഹമാണെങ്കിലും സിവയ്ക്കു മുന്നില്‍ പൂച്ചയാണ് ധോണി എന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ പഞ്ചാബ്– ചെന്നൈ മല്‍സരത്തിനിടെയുള്ള സിവയുടെ ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Game over, had a nice sleep now back to Daddy’s duties
A post shared by M S Dhoni (@mahi7781) on
Post Your Comments