കണ്ണൂര്‍: രണ്ട് മക്കളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയത് സൗമ്യയാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പിണറായിയിലെ നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഇപ്പോഴും ഈ വാര്‍ത്തയുടെ അമ്പരപ്പ് മാറാത്ത ഒരാളാണ് സൗമ്യയുടെ അമ്മയുടെ സുഹൃത്ത് പത്മാക്ഷി. ഇപ്പോഴും ഒന്നും വിശ്വസിക്കാനാവുന്നില്ല. ഒരു ഭാവഭേദവും സൗമ്യക്ക് ഉണ്ടായിരുന്നില്ലെന്നും പത്മാക്ഷി പറയുന്നു.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ പത്മാക്ഷി സൗമ്യയുടെ വീട്ടില്‍ എത്തി. അപ്പോള്‍ സൗമ്യ പത്മാക്ഷിയോട് പറഞ്ഞതിങ്ങനെ. ‘വിഷം കൊടുത്തത് ഞാനാണെന്ന് എല്ലാവരും സംശയിക്കുന്നു. എന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. ഓണ്‍ ചെയ്താല്‍ അനാവശ്യ ചോദ്യങ്ങളാണ് ആളുകള്‍ ചോദിക്കുന്നത്..’
‘ഫോണ്‍ സ്വിച്ച് ഓഫാക്കുന്നതെന്തിനാ… അനാവശ്യ കോള്‍ വരുമ്പോള്‍ ഒഴിവാക്കിയാല്‍ പോരേ..’ എന്ന് പത്മാക്ഷി ചോദിച്ചപ്പോള്‍ ‘ഞാന്‍ ഇനി ഫോണ്‍ ഉപയോഗിക്കില്ലെന്നും എനിക്കു വേണ്ടെന്നുമായിരുന്നു സൗമ്യയുടെ മറുപടിയെന്നും പത്മാക്ഷി പറയുന്നു.
also read: സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലില്‍ നിന്ന് ദുരൂഹതയുടെ ചുരുളഴിയ്ക്കാന്‍ പൊലീസ്
ഇത് പറഞ്ഞ് കഴിയുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് അധികൃതര്‍ സൗമ്യയുടെ വീട്ടിലെ കിണറിലെ വെള്ളം പരിശോധിക്കാനെത്തി. ഈ സമയം കിടക്കയില്‍ കിടന്ന സൗമ്യ ചാടിയെഴുന്നേറ്റു കിണറിനടുത്തു ചെന്ന് അധികൃതര്‍ വെള്ളം എടുത്തു കൊണ്ടുപോകുന്നതു നോക്കി നിന്നതായും പത്മാക്ഷി പറഞ്ഞു.
നേരത്തെ കിണറ്റിലെ വെള്ളത്തില്‍ അമോണിയ ഉണ്ടെന്ന് സൗമ്യ പറഞ്ഞിരുന്നു. ഈ കള്ളം പൊളിയുമോ എന്ന് ഭയന്നായിരിക്കണം സൗമ്യ ചാടി എണീറ്റത്. സൗമ്യയുടെ അമ്മ മരിച്ച ദിവസം വെള്ളത്തിനാണ് പ്രശ്‌നമെങ്കില്‍ എനിക്കും എന്തെങ്കിലും സംഭവിക്കേണ്ടേ എന്ന് സൗമ്യയുടെ അച്ഛന്‍ പത്മാക്ഷിയോട് സംശയം പ്രകടിപ്പിച്ചിരുന്നതായും അവര്‍ ഓര്‍ത്തു.
Post Your Comments