ദുബായ് : യു.എ.ഇ പൗരന്‍മാര്‍ക്ക് ഹോണ്ടുറാസിലേയ്ക്ക് പോകാന്‍ മുന്‍കൂര്‍ വിസ വേണ്ട. യു.എ.ഇയും ഹോണ്ടുറാസും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിപ്രകാരമാണ് പുതിയ തീരുമാനം
യു.എ.ഇയിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റിം ബെന്റ് ഇബ്രാഹിം അല്‍-ഹാഷ്മിയും കുവൈറ്റിലെ ഹോണ്ടുറാസ് അംബാസിഡര്‍ നെല്‍സണ്‍ വലേസിയയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
മെയ് 25 മുതലാണ് എമിറേറ്റി പൗരന്‍മാര്‍ക്ക് അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലേയ്ക്ക് പ്രീ-വിസയില്ലാതെ പോകാന്‍ കഴിയുക. 90 ദിവസം പ്രീ വിസയില്ലാതെ രാജ്യത്ത് തങ്ങാനും സാധിയ്ക്കും.
ഉടമ്പടിപ്രകാരമുള്ള കാര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയനന്ത്രബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സാധിക്കുമെന്ന് ഇരു രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ കണക്ക് കൂട്ടുന്നു.
മാത്രമല്ല യു.എ.ഇയുടെ പുതിയ തീരുമാനം ഹോണ്ടുറാസിന്റെ വിദേശബന്ധം മെച്ചപ്പെടുത്താനും, ടൂറിസം വികസനത്തിനും സഹായികമാകുമെന്നും കണക്ക്കൂട്ടുന്നു.
Post Your Comments