Latest NewsIndiaNewsInternational

പിഎൻബി തട്ടിപ്പ്: നീരവ് മോദി ന്യുയോര്‍ക്കിലോ ?

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബിളിപ്പിച്ച് പണം തട്ടിയ വജ്രവ്യാപാരി നീരവ് മോദി ന്യുയോര്‍ക്കിലുണ്ടെന്ന് റിപ്പോർട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടി രൂപയാണ് നീരവ് തട്ടിപ്പ് നടത്തിയത്. ശേഷം രാജ്യംവിട്ട നീരവിനായി അന്വേഷണം തുടരുകയാണ്. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ റദ്ദാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നീരവ് മോദി ഇപ്പോഴും യാത്ര ചെയ്യുന്നതെന്നും സൂചനയുണ്ട്.

also read: പിഎൻബി തട്ടിപ്പ് കേസ് ; അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

തട്ടിപ്പുകൾ പുറത്തായതോടെ മുംബൈയില്‍നിന്നു യുഎഇയിലേക്കു പോയ മോദി, അവിടെനിന്നു ഹോങ്കോംഗിലേക്കും പിന്നീട് ലണ്ടനിലേക്കും ഇപ്പോള്‍ ന്യുയോര്‍ക്കിലേക്കും യാത്ര ചെയ്തതായാണു റിപ്പോര്‍ട്ട്. മാര്‍ച്ച്‌ അവസാനം ലണ്ടനില്‍ നിന്നു പോയ മോദി ഫെബ്രുവരി 14ന് ഹോങ്കോംഗില്‍നിന്നും മുങ്ങുകയായിരുന്നു. നീരവ് മോദിയെ അറസ്റ്റ് ചെയ്തു വിട്ടുനല്‍കണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ പ്രതികരണം സർക്കാർ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button