തിരുവനന്തപുരം : 200 കോടിയിലധികം വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ എസ്ബിഐയിൽ മാത്രം 115 പേർ. വിജയ്മല്യയും നീരവ് മോദിയും രാജ്യത്തോട് ചെയ്ത വഞ്ചനയ്ക്ക് പുറമെയാണ് പുതിയ കണ്ടെത്തലുകൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിന്ന് 200 കോടിയ്ക്ക് മുകളിൽ വായ്പയെടുത്ത ശേഷം മുങ്ങിനടക്കുന്ന 115 പേരെയാണ് വിവരാവകാശ രേഖ പ്രകാരം കണ്ടെത്തിയത്.
ഇവരുടെയൊന്നും പേരുവിവരം പുറത്തുവിടാൻ എസ്ബിഐ തയ്യാറായിട്ടില്ല. 115 പേർക്കെതിരെയും ആർബിഐ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ തുടരുകയും ചെയ്യുന്നുവെന്നാണ് എസ്ബിഐയുടെ മറുപടി. എല്ലാം വ്യാപാര വായ്പകളാണെന്നാണു വിവരം. 200 കോടി മുതൽ 500 കോടിവരെ കടമെടുത്തവർ ഈ കൂട്ടത്തിൽ ഉണ്ട്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ എസ്. ധനരാജിന്റെ വിവരാവകാശ അപേക്ഷയിൽ എസ്ബിഐ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറി.
Post Your Comments