CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

നടനുമായുള്ള പ്രണയം വെളിപ്പെടുത്തി യുവനടി

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ യുവനടന്‍ ഷാലു റഹിമിന്റെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ലിജോ മോള്‍ ആണ് ആ വ്യാജ വിവാഹ വാര്‍ത്തയിലെ താരം. ഈ വിവാഹ വാര്‍ത്തയോട് പ്രതികരണവുമായി നടി രംഗത്തെത്തി.

”ഷാലുവും ഞാനും പ്രണയത്തിലാണ്. അതില്‍ ഒളിച്ചു വയ്ക്കാനൊന്നുമില്ല. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഞങ്ങളുടെ ബന്ധം അറിയാം. ഇതൊന്നുമറിയാതെയാണ് ആരൊക്കെയോ ഞങ്ങളുടെ സെല്‍ഫി കണ്ടിട്ട് ഞങ്ങള്‍ വിവാഹിതരായി എന്ന് പറഞ്ഞു പരത്തിയത്. വീട്ടുകാര്‍ക്ക് എന്നെ അറിയാം അതുകൊണ്ടു തന്നെ ഈ ഗോസിപ്പുകളൊന്നും അവര്‍ വിശ്വസിക്കില്ല. എന്നെ പ്രേക്ഷകര്‍ അവരുടെ വീട്ടിലെ കുട്ടിയെ പോലെയാണ് കാണുന്നത്. അത് കൊണ്ട് തന്നെ എന്റെ ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും അവരുമായി പങ്കുവയ്ക്കും”-ലിജോ മോള്‍ പറഞ്ഞു.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ വെറുതെ വിടില്ലെന്നും വാര്‍ത്തയുടെ ഉറവിടം കണ്ടെത്തിയ ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ലിജോ മോള്‍ വ്യക്തമാക്കി. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടനാണ് ഷാലു റഹീം.

ദുബായിൽ നിന്നുള്ള എൻ.ആർ.ഐയെ വിവാഹം ചെയ്‌ത്‌ പ്രമുഖ നടി; ചിത്രങ്ങൾ കാണാം

shortlink

Post Your Comments


Back to top button