തിരുവനന്തപുരം: മാണിയെ ചൊല്ലി എൽഡിഎഫിൽ ഭിന്നത. ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ടെന്ന കാനം രാജേന്ദ്രൻ്റെ നിലപാട് കോടിയേരി ബാലകൃഷ്ണൻ തള്ളി.മുന്നണിയുമായി ആലോചിക്കതെയുള്ള അഭിപ്രായ പ്രകടനങ്ങൾ ശെരിയല്ല. ആരുടെ വോട്ട് വേണം വേണ്ടായെന്ന് തീരുമാനിക്കുന്നത് ഘടകക്ഷിയല്ല. എൽഡിഎഫ് സംസ്ഥാന സമിതിയാണ് സംഭവത്തിൽ തീരുമാനമെടുക്കേണ്ടത്. മാണിയുടെ വോട്ട് വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി.
also read:മാണിക്കെതിരെ സിപിഎം; മാണിയെ മുന്നണിയിലെടുക്കുന്നത് പ്രതിച്ഛായ തകര്‍ക്കും
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്നും മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നും തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു . യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ ജോലി. കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ കാനം ഇക്കാര്യങ്ങൾ പറഞ്ഞത്
Post Your Comments