Latest NewsKeralaNews

മാണിക്കെതിരെ സിപിഎം; മാണിയെ മുന്നണിയിലെടുക്കുന്നത് പ്രതിച്ഛായ തകര്‍ക്കും

മലപ്പുറം: മാണിക്കെതിരെ സിപിഎം. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയെ മുന്നണിയിലെടുക്കുന്നത് എല്‍.ഡി.എഫിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും ഇടത് മുന്നണിയില്‍ എല്ലാവരും തുല്യരാണെന്നും സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. പി.ജെ.ജോസഫിനെ മുന്നണിയിലെടുത്തിട്ടും ന്യൂനപക്ഷ വോട്ടുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്നണിയുടെ കെട്ടുറപ്പ് സൂക്ഷിക്കേണ്ടത് അതിലെ വലിയ പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ മുന്നണി വിപുലീകരണമെന്ന പേരില്‍ അവസരവാദികളെയും അഴിമതിക്കാരെയും കൂടെകൂട്ടുന്നത് അംഗീകരിക്കാനാവില്ല. മാണിയെ കൂടെക്കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കാനേ ഉപകരിക്കൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button