പട്ന : റെയിൽവേ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിൽ. അച്ഛന്റെ ജോലി തനിക്ക് ലഭിക്കുന്നതിനായി മകൻ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു റെയിൽവേ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പ്രതികളെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ മകൻ ക്വട്ടേഷൻ നൽകിയ വിവരം തുറന്നു പറഞ്ഞത്.
also read:ക്വട്ടേഷന്‍ പാളി : മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ
തുടർന്ന് മൊഹദ് അലി സബീറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ നിരവധി മത്സരപരീക്ഷകളും മറ്റും എഴുതിയിരുന്നു. എന്നിട്ടും ജോലി ലഭിക്കാതിരുന്നതിൽ കടുത്ത നിരാശയിലായിരുന്നു യുവാവ്. ഏപ്രിൽ 30 അച്ഛൻ റിട്ടയറാകാനിരിക്കെയായിരുന്നു മകന്റെ ക്രൂരത. അച്ഛൻ സർവീസിലിരിക്കെ മരിക്കുമ്പോൾ ജോലി തനിക്ക് ലഭിക്കുമെന്ന ലക്ഷ്യത്തോടെയായിരുന്നു യുവവാവ് ഈ ക്രൂരതയ്ക്ക് മുതിർന്നത്. അച്ഛനെ കൊല്ലാനായി കൊലയാളികൾക്ക് 2 ലക്ഷം രൂപയിരുന്നു മകൻ നൽകിയത്.
Post Your Comments