Uncategorized

പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സുധാകര്‍ റെഡ്ഡി

കൊല്ലം: പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റേത് ഏറ്റവും മികച്ച പ്രവര്‍ത്തനമാണെന്നും രാജ്യത്ത് ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് റെഡ്ഡി പറഞ്ഞു. കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സുധാകര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ കൊല്ലത്ത് തുടക്കമായിരുന്നു. സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ചന്ദ്രപ്പന്‍ നഗറില്‍ പതാക ഉയര്‍ത്തിയത്. ഇന്നലെ പാര്‍ട്ടി കാണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കയിരുന്നു.

Also Read : പിണറായി വിജയനല്ല എല്‍.ഡി.എഫിനാണ് ജനം വോട്ട് ചെയ്തത് : എസ്.സുധാകര്‍ റെഡ്ഡി

പാര്‍ട്ടിയിലെ ചില നേതാക്കള്‍ ദ്വീപുകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. തന്നെയുമല്ല, സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button