ദുബായ്: ദുബായിൽ 26കാരിയെ വീട്ടുകാർ വീട്ടുതടങ്കലിൽ വെച്ചത് എട്ട് വർഷം. യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേർന്നാണ് യുവതിയെ മുറിയിൽ പൂട്ടിയിട്ടത്. യുവതിയെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചിരുന്നതായും യുവതി പറയുന്നു. വീട്ടുകാരുമായിയുണ്ടായ വഴക്കിനെ തുടർന്ന് 2009 മുതൽ യുവതിയെ വീട്ടുതടങ്കലിൽ വയ്ക്കുകയായിരുന്നു.ഇതിന് ശേഷം യുവതിയെ പുറത്ത് വിട്ടിട്ടില്ലെന്ന് യുവതി പറഞ്ഞു.
also read:ദുബായ് മെട്രോ സ്റ്റേഷനില്‍ സഹപ്രവര്‍ത്തകയെ ചുംബിച്ച പ്രവാസിക്ക് സംഭവിച്ചത്
യുവതിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. എന്നാൽ ഇവരുടെ കൂടി നിർദ്ദേശ പ്രകാരമായിരുന്നു യുവതിയെ വീട്ടിൽ പൂട്ടിയിട്ടത്. വീട്ടിൽ നിന്നും യുവതി ഓടി രക്ഷപ്പെടുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments