Latest NewsNewsIndia

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. സംഭവം നടന്നത് ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു. സഹോദരന്‍മാരായ ഗുര്‍ജിത്(50), ജസ്പാല്‍(52), ഭാര്യ സ്വീറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും വീടിന് പുറത്താണ് മരിച്ചുകിടന്നിരുന്നത്.

വര്‍ഷങ്ങളായി സഹോദരന്‍മാര്‍ തമ്മില്‍ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

read also: കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ജസ്പാല്‍ ഗുര്‍ജീത്തിനെ വാക്കുതര്‍ക്കത്തിനിടെ മാരകായുധം ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നു. ഇതിനിടെ ജസ്പാലിന് നേരെ ഗുര്‍ജിത്തിന്റെ രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ഒരു ബുള്ളറ്റ് ജസ്പാലിന്റെ ഭാര്യ സ്വീറ്റിയുടെ ദേഹത്തും കൊള്ളുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button