
മുംബൈ : പതിമൂന്ന് കമ്പനികളുടെ പേരില്‍ സൃഷ്ടിച്ച വ്യാജ രേഖകള്‍ കൊണ്ട് ഒരു വര്‍ഷത്തിനകം മാത്രമായി ഇയാള്‍ വെളുപ്പിച്ചത് 2253 കോടി രൂപയുടെ കള്ളപ്പണം. 2015-16 വര്‍ഷത്തെ മാത്രം കണക്കാണിത്. ഇയാള്‍ അടുത്തിടെ നടത്തിയിട്ടുള്ള പണമിടപാടുകളുടെ മൊത്തം കണക്കെടുത്താല്‍ 10000 കോടി രൂപയ്ക്കു മുകളില്‍ വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റിന്‌റെ വിശദീകരണം.
കഴിഞ്ഞ ആഴ്ച്ച മുംബൈയില്‍ അറസ്റ്റിലായ മുഹമ്മദ് ഫാറൂക്ക് എന്ന ഫാറൂഖ് ഷെയ്ഖാണ് അന്വേഷണ ഉദ്യോഗസ്ഥരെ വരെ ഞെട്ടിച്ച പണം വെളുപ്പിക്കല്‍ നടത്തിയിരിക്കുന്നത്. 39 കാരനായ ഇയാള്‍ക്ക് അധോലോകത്തെ പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇയാള്‍ പലര്‍ക്കു വേണ്ടിയും വിദേശത്തേക്ക് പണം കടത്തുന്നതിന്‌റെ ഏജന്‌റായി പ്രവര്‍ത്തിച്ചു വരികയായരുന്നു. ഇയാള്‍ വലിയ തുക ചെക്കായി വാങ്ങുകയും പണം തവണകളായി കൊടുക്കുകയും ചെയ്തതായും വിവരമുണ്ട്. വന്‍കിട കമ്പനികളടക്കമുള്ളവരാണ് ഇയാളുടെ ഇടപാടുകാരെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ വന്‍ വിലയുളള വാളുകളും കത്തികളും വരെ ഇയാള്‍ വില്‍പന നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. നാളുകളായി ഇയാള്‍ മുംബൈ പൊലീസിന്‌റെ നിരീക്ഷണത്തിലായിരുന്നു. മുംബൈയിലെ സവേരി ബസാറിലുള്ള ചെറിയ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ബിനാമി പേരുകളില്‍ ഇയാള്‍ക്ക് ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും ഇവയുടെ വിശദവിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments