കോഴിക്കോട്: കോഴിക്കോട് മദ്യം നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കോഴിക്കോട് കൊടുവള്ളിയില്‍ ആറംഗ സംഘമാണ് മദ്യം നല്‍കി വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചത്.
സംഭവം നടന്നത് രണ്ട് മാസം മുന്‍പാണെങ്കിലും ഇപ്പോഴാണ് വീട്ടമ്മ വിവരം പുറത്ത് പറയുന്നത്. ഇതോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ 6 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു
Post Your Comments