KeralaLatest NewsNewsBusiness

പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കുന്നതിനെ പറ്റി തോമസ് ഐസക്

തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കുന്നതിൽ എതിർപ്പില്ലെന്ന് മന്ത്രി തോമസ് ഐസക്. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതിയായി ഒരു വർഷം സംസ്ഥാനത്തിനു ലഭിക്കുന്നത് 6000 കോടി രൂപയാണ്. ജിഎസ്ടി ബാധകമാക്കിയാൽ ഇത് 2000 കോടി രൂപയായി കുറയും. കേന്ദ്രം നഷ്ടപ്പെടുന്ന 4000 കോടി രൂപ തരുമെന്ന് ഉറപ്പു നൽകിയാൽ ജിഎസ്ടി നടപ്പാക്കുന്നതിനെ എതിർക്കില്ല.

read also: ജനങ്ങള്‍ക്ക് ഇരുട്ടടി ! മീറ്റര്‍ വാടകയ്ക്ക് ജിഎസ്ടിയുമായി കെഎസ്ഇബി

ജിഎസ്ടി നടപ്പാക്കിയപ്പോൾ ഓരോ വർഷവും നികുതി വരുമാനത്തിൽ 14% വർധനയുണ്ടായില്ലെങ്കിൽ അത്രയും തുക കേന്ദ്രം തരുമെന്നാണു ഉറപ്പ് നൽകിയത്. ഇന്ധനത്തിന്റെ കാര്യത്തിലും അത് വേണം.

ജിഎസ്ടി നടപ്പാക്കിയാൽ കേന്ദ്രത്തിനും നികുതി വരുമാനം കുറയുമെങ്കിലും നോട്ട് അച്ചടിച്ചു പരിഹാരം കാണാം. അതു സംസ്ഥാനങ്ങൾക്ക് പറ്റില്ല. ഇപ്പോൾ പെട്രോളിനു കേരളം പിരിക്കുന്ന 25% നികുതി ജിഎസ്ടി വന്നാൽ ഒൻപതോ പതിനാലോ ശതമാനമായി കുറയും. പെട്രോളിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി വരുമാനം ഇല്ലാതായാൽ കേരളത്തിൽ ഭരണം നടത്താൻ കഴിയില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button