കോട്ടയം: മുന്‍പ് ജിഎസ്ടി ചുമത്തിയിരുന്നത് സേവനങ്ങള്‍ക്കാണെങ്കില്‍ ഇനിമുതല്‍ അത് മീറ്റര്‍ വാടകയിലുമുണ്ടാകുമെന്ന് കെഎസ്ഇബി. ഗാര്‍ഹിക കണക്ഷനുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയാണ് കെഎസ്ഇബി ജനങ്ങള്‍ക്ക് മേല്‍ ഹൈവോള്‍ട്ടേജ് ഇരുട്ടടി നല്‍കിയത്. ഇതിനായുള്ള പ്രത്യേക ബില്ലിങ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കെഎസ്ഇബി നിലവില്‍ തരുന്ന മിക്ക സേവനങ്ങള്‍ക്കും ജിഎസ്ടി ചുമത്തിയിട്ടുണ്ട്.
ഉടമസ്ഥത,മീറ്റര്‍ , സര്‍വീസ് വയര്‍, പോസ്റ്റ്, കണക്റ്റഡ് ലോഡ് എന്നിവയുടെ മാറ്റം, താരിഫ് മാറ്റല്‍ തുടങ്ങി 111 ഇനങ്ങള്‍ക്ക് അഞ്ചു മുതല്‍ 18 ശതമാനം വരെ ജിഎസ്ടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്കവരും സിംഗിള്‍ ഫേസ് മീറ്ററാണ് ഉപയോഗിക്കുന്നത്. 15 രൂപയാണ് മീറ്റര്‍ വാടക. ഇതിനു പുറമേ ഇനി ജിഎസ്ടിയും വരും. 18 ശതമാനമാണ് ജിഎസ്ടി. വൈദ്യുതി ചാര്‍ജില്‍ നികുതിയുണ്ടാകില്ലെങ്കിലും ബില്ലില്‍ 15 രൂപയുടെ വരെ വ്യത്യാസം വരും.
Post Your Comments