Latest NewsNewsIndia

ട്രെയിനും സ്‌കൂള്‍ബസ്സും കൂട്ടിയിടിച്ച് 13 സ്‌കൂള്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം

ട്രെയിനും സ്‌കൂള്‍ബസ്സും കൂട്ടിയിടിച്ച് 13 സ്‌കൂള്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആളില്ലാ ലെവല്‍ക്രോസ് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ കുശി നഗറിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷി നഗറില്‍ വച്ചാണ് അപകടം. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗോരഖ്പുര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മരിച്ച കുട്ടികളുടെ വിവരങ്ങളും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button