Latest NewsKeralaNews

ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു

തിരുവനന്തപുരം: ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു. അടുത്ത മണ്ഡലകാലം മുതലാണ് മാറ്റം. ദേവസ്വം ബോര്‍ഡ് പളനിയിലെ പഞ്ചാമൃതക്കൂട്ട് വികസിപ്പിച്ച മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎഫ്ടിആര്‍ഐ (സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) തയ്യാറാക്കിയ പുതിയ ചേരുവയിലുള്ള പ്രസാദം അംഗീകരിച്ചു.

പുതിയ ചേരുവയില്‍ പെട്ട പ്രസാദം ശബരിമലയില്‍ നിലവിലുള്ള അപ്പം, അരവണ പ്ലാന്റുകള്‍ക്ക് വലിയ മാറ്റം വരുത്താതെ തന്നെ തയ്യാറാക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഗവേഷകർ പ്ലാന്റിലെ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും.

read also: ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് വിലക്കണം : വനം വകുപ്പ് കോടതിയിലേക്ക്

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ സിഎഫ്ടിആര്‍ഐയില്‍ എത്തുകയും ഡയറക്ടറെ കണ്ട് പുതിയ ചേരുവയെ കുറിച്ച് മനസിലാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button