ന്യൂഡല്‍ഹി: പുതിയ ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് പുറപ്പെടും. ദ്വിദിന സന്ദര്‍ശനത്തിനായാണ് മോദി ചൈനയിലേക്ക് പോകുന്നത്. എന്നാല്‍ ഇത്തവണത്തെ മോദിയുടെ ചൈന സന്ദര്‍ശനത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഏപ്രില്‍ 27,28 തീയതികളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ നേതൃത്വത്തില്‍ വുഹാന്‍ സിറ്റിയില്‍ നടക്കുന്ന അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലേക്ക് പോകുന്നത്.
എന്നാല്‍ ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കരാറുകളിലൊന്നും ഒപ്പുവെക്കില്ല. തന്നെയുമല്ല മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിനിടക്ക് വാര്‍ത്താസമ്മേളനവും നടത്തില്ല. 1954ന് ശേഷം ഇതാദ്യമായാണ് ഒരു അനൗപചാരിക ഉച്ചകോടി നടക്കുന്നത്.
ഏപ്രില്‍ 27-28 തീയതികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള അനൗപചാരിക ഉച്ചകോടി തികച്ചും വിജയവും ചൈന-ഇന്ത്യ ബന്ധത്തിലെ ഒരു നാഴികക്കല്ലുമായി മാറുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമൊന്നിച്ച് ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments