KeralaLatest NewsNews

കാണാതായ യുവതി മകളുമൊത്ത് ധ്യാനകേന്ദ്രത്തില്‍

ആലപ്പുഴ: കാണാതായ യുവതിയും മൂന്നു വയസുകാരി മകളും ധ്യാനകേന്ദ്രത്തില്‍. ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം മകള്‍ക്കൊപ്പം വീട്ടില്‍ നിന്ന് കാണാതായ യുവതി കോട്ടയത്തുണ്ടെന്നുള്ള വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് വലിയാറ വീട്ടില്‍ മഞ്ചേഷിന്റെ ഭാര്യ പ്രിയ മോള്‍ (34) മകള്‍ ഹിത ഗൗരി (3) എന്നിവരാണ് കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ധ്യാന കേന്ദ്രത്തിലുണ്ടെന്ന് അറിയിച്ച് പ്രിയമോള്‍ അയച്ച കത്ത് ഇന്നലെ ഉച്ചക്ക് രണ്ടോടെ ബന്ധുക്കള്‍ക്ക് ലഭിച്ചു.

ഈ മാസം 11 ന് ഉച്ചക്ക് 1.30 ഓടെയാണ് ഇരുവരേയും കുടുംബ വീട്ടില്‍ നിന്നു കാണാതായത്. പ്രിയമോള്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. സംഭവത്തെതുടര്‍ന്ന് പുന്നപ്ര പൊലീസ് അന്വഷണമാരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. അന്വഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് പോസ്റ്റല്‍ വഴികത്തു ലഭിച്ചത്.

താനും കുഞ്ഞും ധ്യാനകേന്ദ്രത്തിലുണ്ടന്നും, മൂത്ത മകനെ കാണാന്‍ കഴിയാത്തതില്‍ പ്രയാസമുണ്ടന്നും, അമ്മയും അച്ഛനും വിഷമിക്കരുതെന്നും, ഉടന്‍ വീട്ടിലെത്തുമെന്നുമാണ് കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചങ്ങനാശേരിയിലെ ഒരു പോസ്റ്റോഫീസില്‍ നിന്നാണ് കത്ത് പോസ്റ്റു ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button