ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി. പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ ഇസ്ലാമാബാദിനെയാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. നടപടി നിയമവിരുദ്ധമായി യുഎഇ വര്‍ക്ക് പെര്‍മിറ്റ് കൈവശംവച്ചതിനെ തുടർന്നാണ്. ഖ്വാജ ആസിഫ് 2013-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഎഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ചുവച്ചിരുന്നു.
read also: അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമോ? സൗദി വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെ
പാക്കിസ്ഥാന് ടെഹ്രീക്ക് ഇ ഇന്‍സാഫ് നേതാവ് ഉസ്മാന് ദര് ഇത് ചോദ്യം ചെയ്തുകൊണ്ട് നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ആസിഫിനെ അയോഗ്യനാക്കിയത് ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ചാണ്. 62,63 വകുപ്പുകള്‍ പ്രകാരമായിരുന്നു നടപടി.
ആസിഫ് 35,000 യുഎഇ ദിര്‍ഹം മാസം വേതനമായും 15,000 യുഎഇ ദിര്‍ഹം മറ്റ് ആനുകൂല്യങ്ങളായും കമ്പനിയില്‍നിന്നു കൈപ്പറ്റിയിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
Post Your Comments