Latest NewsNewsIndia

കശ്മീരിൽ സൈന്യം വധിച്ചത് കൊടും ക്രിമിനലായ ജയ്‌ഷെ മുഹമ്മദ് ഓപ്പറേഷണൽ കമാൻഡറെ

ശ്രീനഗർ : കശ്മീരിലെ ത്രാലിൽ സൈന്യം വധിച്ചത് ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഓപ്പറേഷണൽ കമാൻഡറെയെന്ന് സ്ഥിരീകരിച്ചു. ജെഇ‌എം ഓപ്പറേഷണൽ കമാൻഡർ മുഫ്തി യാസിറിനെയാണ് സൈന്യം വധിച്ചത് . കശ്മീർ പൊലീസ് ഡിജിപി എസ്.പി വൈദ് ആണ് ഭീകരന്റെ വിവരവും ചിത്രവും പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഭീകരൻ ജെഇഎം മേധാവി മസൂദ് അസറിന്റെ അടുത്ത ആളാണെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഇയാൾ അവിടെ സ്ഥിരമായി മസൂദിനൊപ്പം പരിപാടികളിലും പങ്കെടുക്കാറുണ്ട്. മസൂദിന്റെ വധം വലിയ നേട്ടമായാണ് സൈന്യം വിലയിരുത്തുന്നത്. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മുഫ്തി യാസിർ ഉൾപ്പെടെ നാലു ഭീകരരെയാണ് സൈന്യം വധിച്ചത്. രണ്ട് സുരക്ഷ സേനാംഗങ്ങൾ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button