ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത സൈനിക പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാവുന്നത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യ നടത്തുന്ന സൈനികാഭ്യാസങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും പങ്കെടുക്കുന്നത്.
പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ മന്ത്രി നിര്‍മ്മലാ സീതാരാമനാണ് റഷ്യക്കൊപ്പം ഇന്ത്യയും സെപ്റ്റംബറില്‍ നടക്കുന്ന സംയുക്ത സൈനികാ പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനം നടന്നത്. ഓര്‍ഗനൈസേഷനിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യ മികച്ച ഉഭയകക്ഷി പ്രതിരോധ സഹകരണം പുലര്‍ത്തുന്നുണ്ട്, പ്രത്യേകിച്ച് റഷ്യയുമായി.
also read: പാക്കിസ്ഥാനും ചൈനയും പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്
എസ് സി ഒ ചട്ടക്കൂടിനുള്ളില്‍ സഹകരിക്കുന്നവര്‍ തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇത്തരം സൈനിക പരിശീലനങ്ങള്‍ അനിവാര്യമാണെന്ന് നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്റെ പേര് നിര്‍മ്മല പരാമര്‍ശിച്ചില്ലെങ്കിലും ,സൈനിക പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments